പെരുവള്ളൂർ: പെരുവള്ളൂരിൽ പത്താം ക്ലാസ് വിദ്യാർഥിയെ കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലൻചിന സ്വദേശി നമ്പംകുന്നത്ത് അയ്യൂബിന്റെ മകൻ മുഹമ്മദ് നിഹാദ് (15) ആണ് മരിച്ചത്. പെരുവള്ളൂർ ഗവ. ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ വെട്ടുതോട് കുളക്കരയിൽ ചെരിപ്പും സ്കൂൾ ബാഗും കണ്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. സ്കൂളിൽനിന്ന് വീട്ടിലേക്കുള്ള കുറുക്കുവഴിയിലുള്ള കുളത്തിൽ കുളിക്കാനിറങ്ങിയതാകാമെന്നാണ് കരുതുന്നത്. പിതാവ് അയ്യൂബ് ബാർബർ ഷോപ്പ് നടത്തുകയാണ്. മാതാവ്: പി. ജസീന. സഹോദരിമാർ: ലിംഷ ഫാത്തിമ, നിഹാല, മിഷറി. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം പൊറ്റമ്മൽ മാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.