കോടഞ്ചേരി: വെള്ളയ്ക്കക്കുടിയിൽ പരേതനായ മത്തായിയുടെ മകൻ ജോസഫ് മാത്യു (54) നിര്യാതനായി. തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെ എസ്.ഐ ആണ്. മാതാവ്: ഏലിക്കുട്ടി. സഹോദരങ്ങൾ: ജോർജ്, ഏലി (കുഞ്ഞുമോൾ), ലൂസി, മേരിക്കുട്ടി (മോളി), ജെസി (കോടഞ്ചേരി പൊലീസ് സ്റ്റേഷൻ). സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് കോടഞ്ചേരി സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ.