കൂട്ടാലിട: പരേതനായ കൂട്ടാലിട കുന്നപ്പുറത്ത് കുഞ്ഞിരാമൻ നായരുടെ ഭാര്യ കെ.പി. പാർവതി അമ്മ (87) നിര്യാതയായി. അവിടനല്ലൂർ പ്രിയദർശിനി കോഓപറേറ്റിവ് സൊസൈറ്റി സ്ഥാപക പ്രസിഡന്റ്, കോട്ടൂർ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, പേരാമ്പ്ര മാർക്കറ്റിങ് സൊസൈറ്റി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: സൗമിനി, പരേതയായ രമാദേവി, ദേവകി (റിട്ട. മാനാഞ്ചിറ പബ്ലിക് ലൈബ്രറി), യശോധരൻ (റിട്ട. അധ്യാപകൻ, എ.ആർ നഗർ ഹൈസ്കൂൾ), ഇന്ദിര (സെക്രട്ടറി കോഓപറേറ്റിവ് ബാങ്ക്, കൂട്ടാലിട), സുധ (റിട്ട. അധ്യാപിക എ.യു.പി.എസ് ചേളാരി). മരുമക്കൾ: പരേതനായ കൃഷ്ണദാസ് (റിട്ട. എയർഫോഴ്സ്), നാരായണൻ നായർ (റിട്ട. ചീഫ് മാനേജർ, ഐ.ഒ.ബി), ബാലകൃഷ്ണൻ നായർ (റിട്ട. എസ്.ഒ കാലിക്കറ്റ് യൂനിവേഴ്സിറ്റി), ബിന്ദു (അധ്യാപിക, ജി.വി.എച്ച്.എസ്.എസ് കീഴുപറമ്പ്), വത്സരാജ് (റിട്ട. അധ്യാപകൻ, എ.യു.പി.എസ് കാവനൂർ), കെ.പി. പ്രസന്നൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.