വില്യാപ്പള്ളി: പൗരമുഖ്യനും മുസ്ലിംലീഗ് നേതാവും വിലാപ്പള്ളി മുസ്ലിം ജമാഅത്ത് സ്ഥാപകാംഗവുമായ കപ്പീന്റവിട ടി.കെ. കുഞ്ഞബ്ദുല്ല ഹാജി (90) നിര്യാതനായി. മുസ്ലിം ലീഗ് ജില്ലാ കൗൺസിലർ, കുറ്റ്യാടി മണ്ഡലം പ്രവർത്തക സമിതി അംഗം, വില്യാപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വില്യാപ്പള്ളി ടൗൺ വൈസ് പ്രസിഡന്റ്, വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു. ഭാര്യ: തൈക്കുറ്റി ഖദീജ ഹജ്ജുമ്മ. മക്കൾ: കപ്പി കുഞ്ഞമ്മദ്, ടി.കെ. അബ്ദുൽ അസീസ് (വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് സെക്രട്ടറി), നൗഷാദ് (ബഹറൈൻ സ്കൈലാൻഡ്), സുബൈദ, സാജിദ, ബുഷ്റ, സൗദ. മരുമക്കൾ: കുഞ്ഞബ്ദുല്ല മണലേരി (കാമിച്ചേരി), കുഞ്ഞബ്ദുല്ല (പാറാട്ട്), വണ്ണാറത്ത് ഫൈസൽ (മയ്യന്നൂർ), സലീം (ഇയ്യങ്കോട്), നസീമ (ചേരിപ്പോയിൽ), റുബീന മുറിച്ചാണ്ടി, സാജിറ (തൂണേരി). സഹോദരങ്ങൾ: ഹസ്സൻ ഹാജി (ചെമ്മരത്തൂർ), പാത്തു (കണ്ണമ്പത്ത് കര), പരേതരായ മൊയ്തു, കുഞ്ഞാമി.