വടകര: തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കോട്ടപ്പള്ളിയിലെ കാണിക്കോളിൽ ശാന്ത ടീച്ചർ (67) നിര്യാതയായി. തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രധാനാധ്യാപികയായിരുന്നു. സി.പി.എം കോട്ടപ്പള്ളി സൗത്ത് ബ്രാഞ്ചംഗം, വടകര സഹകരണ ആശുപത്രി ഡയറക്ടർ, ജനാധിപത്യ മഹിള അസോ. വടകര ഏരിയ കമ്മിറ്റി മുൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭർത്താവ്: പരേതനായ എ.പി. ചന്ദ്രൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി). മക്കൾ: ശ്യാം ചന്ദ്ര ജിത്ത്, ശരത് ചന്ദ്രജിത്ത് (ഇരുവരും ദുബൈ) മരുമക്കൾ: ജസിത (കണ്ണൂർ), അഖില (ഇരിട്ടി ). സംസ്കാരം ശനിയാഴ്ച രാത്രി ഏഴിന് വീട്ടുവളപ്പിൽ.