പയ്യോളി: മുൻ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന പുറക്കാട് നിട്ടോടി രാഘവന് (75) നിര്യാതനായി. മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, തിക്കോടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറര്‍ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ലീല. മക്കള്‍: സബിത, സരിത, സജിത്ത്. മരുമക്കള്‍: ഉണ്ണികൃഷ്ണന്, മണി (കീഴൂര്‍). സഹോദരങ്ങള്‍: കാർത്യായനി (മൂടാടി), പ്രഭാകരന് (നിട്ടോടി). സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.