മടവൂർ: ചക്കാലക്കൽ പാറോൽ മുഹമ്മദലി (71) നിര്യാതനായി. റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ്. ദീർഘകാലം കാരന്തൂർ മർകസ് ഐ.ടി.ഐയിൽ ഇൻസ്ട്രക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: ജമീല (റിട്ട. അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ്, കോഴിക്കോട് ഡെന്റൽ കോളജ്). മക്കൾ: അൻസൽ (സെക്ഷൻ ഓഫിസർ, ന്യൂനപക്ഷക്ഷേമ വകുപ്പ് സെക്രട്ടേറിയറ്റ്), നൗഫൽ (ഇൻസ്ട്രക്ടർ, ഗവ. ഐ.ടി.ഐ മാളിക്കടവ്), അജ്മൽ (ദിനേശ് ഇൻഫർമേഷൻ ടെക്നോളജീസ്, കണ്ണൂർ). മരുമക്കൾ: ജംഷീന (പരപ്പൻപൊയിൽ), അഫ്നാൻ (പാവങ്ങാട്). സഹോദരങ്ങൾ: ആസാദ് (റിട്ട. ഹിമായത്തുൽ ഇസ്ലാം ഹൈസ്കൂൾ, കോഴിക്കോട്), റുഖിയ ചേവരമ്പലം, ജമീല മടവൂർ, സുഹറാബായി ചെറുവറ്റ, റസിയ പാലത്ത്, പരേതരായ പാറോൽ കുഞ്ഞഹമ്മദ് കോയ (റിട്ട. ആർ.ഐ സെൻറർ), ബഷീർ (റിട്ട. കെ.എസ്.ഇ.ബി), അബ്ദുൽ കരീം (പാറോപ്പടി), അബ്ബാസ് (റിട്ട. പി.ഡബ്ല്യു.ഡി), ഹാരിസ്, ജമീല മടവൂർ.