വടകര: മേഖലയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധേയ പങ്കുവഹിച്ച നേതാവ് പുതുപ്പണം മലപ്പറമ്പിൽ വീട്ടിൽ എം.പി. കണാരൻ (79) നിര്യാതനായി. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലും തുടർന്ന് 1964ൽ സി.പി.എം രൂപവത്കൃതമായ വർഷം മുതൽ പാർട്ടി അംഗവുമായിരുന്നു. വടകരയിൽ കർഷകത്തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചയാളാണ് കണാരൻ. വടകര താലൂക്കിൽ സി.പി.എമ്മിനെയും കർഷക തൊഴിലാളി പ്രസ്ഥാനത്തെയും ജനകീയമാക്കുന്നതിൽ പങ്കുവഹിച്ചു. വർഷങ്ങളോളം സി.പി.എം പുതുപ്പണം ലോക്കൽ സെക്രട്ടറിയും, വടകര ഏരിയ കമ്മിറ്റിയംഗവുമായിരുന്നു. കർഷകത്തൊഴിലാളി യൂനിയൻ ഏരിയ സെക്രട്ടറിയും ജില്ലാ നേതാവുമായിരുന്നു. വടകര നഗരസഭ കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്. ആർ.എം.പി. രൂപവത്കരണത്തിന് ശേഷം ആർ.എം.പി.ഐയിൽ അംഗമായി. ഭാര്യ രാധ. മക്കൾ: സുജേഷ്, സുധീഷ്, സുരേഖ (ഇരിങ്ങൽ), സുചിത്ര (പേരാമ്പ്ര റീജനൽ കോഓപറേറ്റീവ് ബാങ്ക്). മരുമക്കൾ: ലിഷി, സരിത, രവി, പി.എം. വിനു (ആർ.എം.പി ഐ വടകര ഏരിയ സെക്രട്ടറി). സഹോദരങ്ങൾ: പരേതയായ കല്യാണി, ബാലൻ.