വടകര: ചലച്ചിത്ര സഹസംവിധായകനും സിനിമാ പ്രവർത്തകനുമായ വടകര നാരായണ നഗറിന് സമീപം മോഹനം വീട്ടിൽ പരേതനായ മോഹൻദാസിന്റെയും പ്രഭയുടേയും മകൻ ബോബി മോഹൻ (45) നിര്യാതനായി. ദീർഘകാലമായി സിനിമാ സംബന്ധമായ വിവിധ മേഖലകളിൽ ജോലിചെയ്ത് വരുകയായിരുന്നു. ‘ജ്വാലയായ്’ സീരിയലിന്റെ സഹസംവിധായകനായാണ് ബോബി മോഹൻ രംഗത്തേക്ക് വരുന്നത്. പിന്നിട് ചെറുതും വലുതുമായ നിരവധി ചലച്ചിത്ര സംവിധായകരുടെ കൂടെ മലയാളത്തിലും തമിഴിലുമായി പ്രവർത്തിച്ചിട്ടുണ്ട്. ധാരാളം ഷോർട്ട് ഫിലിമുകളും വിഡിയോ ആൽബങ്ങളും പരസ്യചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ: നയന. മകൾ: ഒലീവിയ. സഹോദരി: ശ്രുതി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.