നന്തി ബസാർ: തിക്കോടി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷററും പുറക്കാട് ഫാറൂഖ് ജുമാമസ്ജിദ് പ്രസിഡന്റുമായിരുന്ന അണിയോത്ത് കുഞ്ഞമ്മദ് ഹാജി (92) നിര്യാതനായി. ഭാര്യ മറിയം. മക്കൾ: സഫീർ, ജലീൽ സൗദ, സാബിറ, സമീറ. മരുമക്കൾ: ടി. അസ്സു (തിക്കോടി മീത്തലെ ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി ജന. സെക്രട്ടറി), ഹമീദ്, റസാഖ്, ലൈല, ശരീഫ. പഴയ കൊയിലാണ്ടി താലൂക്ക് ലീഗ് കമ്മിറ്റി, നിയോജക മണ്ഡലം കമ്മിറ്റി തുടങ്ങി സംഘടനയുടെ സ്ഥാപക പ്രവർത്തകരിൽ മുൻനിരയിലുണ്ടായിരുന്നു.