ചാലക്കുടി: ദേശീയപാത മുരിങ്ങൂരുണ്ടായ വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. നായരങ്ങാടി കോട്ടപ്പടി വീട്ടിൽ അജിയുടെ മകൻ ശ്രീഹരിയാണ് (18) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10.15ഓടെയാണ് അപകടമുണ്ടായത്. ശ്രീഹരി സഞ്ചരിച്ച ടൂവീലർ ഡിവൈഡറിൽ തട്ടി നിയന്ത്രണംതെറ്റി മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. ചാലക്കുടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം വർഷ വി.എച്ച്.എസ്.ഇ വിദ്യാർഥിയായിരുന്നു. ഉടൻ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ശ്രീജ. സഹോദരി: ശ്രീനന്ദ.