ചേമഞ്ചേരി: തുവ്വക്കോട് പാന്തപ്പൊള്ളി ബാലകൃഷ്ണൻ നായർ (73) നിര്യാതനായി. വിമുക്തഭടനും തോരായിക്കടവ് പാലത്തിന്റെ ആക്ഷൻ കമ്മിറ്റി ചെയർമാനുമായിരുന്നു. എക്സ് സർവിസ് മെൻ അസോസിയേഷൻ പൂക്കാട് യൂനിറ്റ് സെക്രട്ടറിയായിരുന്നു. ഭാര്യ: ലത. മക്കൾ: ലീന, സ്വപ്ന. ധന്യ. മരുമക്കൾ: മനോജ് കുമാർ (സപ്ലൈകോ), സുജേഷ് (ന്യൂസ് കേരള), സനൂപ് ബിസിനസ്. സഹോദരങ്ങൾ: കുഞ്ഞിരാമൻ നായർ, പരേതരായ മാധവി അമ്മ, മാധവൻ. സഞ്ചയനം വ്യാഴാഴ്ച.