കൈപ്പറമ്പ്: ഏഴുമാസം മുമ്പ് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന നിർമാണ തൊഴിലാളി മരിച്ചു. പോന്നോർ വാഴപ്പള്ളി പരേതനായ ജോസിന്റെ മകൻ ജിജിയാണ് (52) മരിച്ചത്. ജിജിയും ഭാര്യ ഷിജിയും സഞ്ചരിച്ച സ്കൂട്ടറിൽ പേരാമംഗലം മനപ്പടിയിൽ വെച്ച് കാർ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഷിജി ആരോഗ്യാവസ്ഥ വീണ്ടെടുത്ത് സുഖം പ്രാപിച്ചുവെങ്കിലും ജിജി അബോധാവസ്ഥയിൽ തന്നെയായിരുന്നു. മക്കൾ: അഞ്ജലി, കാവ്യ, ധന്യ (മൂവരും വിദ്യാർഥികൾ).