ചാവക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. എടക്കഴിയൂർ പരേതനായ കൊഴപ്പാട്ട് ശങ്കരന്റെ മകൻ ഹരിദാസനാണ് (51) മരിച്ചത്. എടക്കഴിയൂരിൽ സ്വകാര്യ ബസിടിച്ചാണ് അപകടമുണ്ടായത്. മാതാവ്: നാരായണി. സഹോദരങ്ങൾ: സോമൻ, കാർത്യായനി, രാധ, പ്രിയ, സീമ, സിനി, സിമി.