വർക്കല: മുതിർന്ന കോൺഗ്രസ് നേതാവ് ചെറുന്നിയൂർ പുതുവൽ വീട്ടിൽ പി.ആർ. വിജയൻ (95) നിര്യാതനായി. ശിവഗിരി തീർഥാടന കമ്മിറ്റി ഭാരവാഹിയായിരുന്നു. ചെറുന്നിയൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രഥമ പ്രസിഡന്റായിരുന്ന വിജയൻ കോൺഗ്രസ് സേവാദൾ ജില്ല, സംസ്ഥാന ഭാരവാഹിയായി ദീർഘകാലം പ്രവർത്തിച്ചു. ഭാര്യ: ഹേമലത. മക്കൾ: സുലജ, പരേതനായ സുമൃത്, സുനിത. മരുമക്കൾ: സുധിൽജി (റിട്ട. എസ്.ഐ), വി. വിജയൻ.