പന്തീരാങ്കാവ്: കോൺഗ്രസ് നേതാവും പുത്തൂർമഠം എ.എം.യു.പി സ്കൂൾ മുൻ അധ്യാപകനുമായ പുറങ്ങൽ മാധവൻ കുട്ടി (75) നിര്യാതനായി. പന്തീരാങ്കാവ് സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ, പെരുവയൽ റൂറൽ ഹൗസിങ് സൊസൈറ്റി മുൻ പ്രസിഡന്റ്, പന്തീരാങ്കാവ് ഗ്രാമസേവിനി വായനശാല പ്രസിഡന്റ്, കൊടൽ നടക്കാവ് എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, ഇടക്കോത്ത് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡൻറ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ശോഭന ഇടക്കോത്ത്. മക്കൾ: ലിജു, രഞ്ജു മരുമകൾ: അനുജ. സഹോദരങ്ങൾ: പരേതനായ ശങ്കരൻകുട്ടി നായർ, ഗോപാലൻകുട്ടി നായർ, ബാലകൃഷ്ണൻ നായർ, ശ്രീമതി, ശാന്തകുമാരി, സ്വർണകുമാരി. സഞ്ചയനം വെള്ളിയാഴ്ച.