വടകര: വള്ളിക്കാട് കൂറ്റേരി താഴെ ഗണേശ കൃപയിൽ വി.പി. മുകുന്ദൻ (86) നിര്യാതനായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കം യൂനിറ്റ് മുൻ പ്രസിഡന്റും അഴിയൂരിലെ സന്തോഷ് ബേക്കറി ഉടമയുമായിരുന്നു. ഭാര്യ: ജയലക്ഷ്മി. മക്കൾ: സന്തോഷ് കുമാർ, വിനോദ് കുമാർ. മരുമക്കൾ: സുമിത, സ്വാതി. സഹോദരങ്ങൾ: രാജൻ, ശശി, വത്സലൻ, പവിത്രൻ, പരേതരായ രവീന്ദ്രൻ, സരോജിനി.