വില്യാപ്പള്ളി: വില്യാപ്പള്ളി യു.പി സ്കൂളിനു സമീപം കുളങ്ങര പറമ്പത്ത് രാജൻ (83) നിര്യാതനായി. പോസ്റ്റൽ വകുപ്പ് ജീവനക്കാരനായിരുന്നു. ആർ.എസ്.എസ് മണ്ഡലം കാര്യവാഹ്, ബി.ജെ.പി. പഞ്ചായത്ത് സെക്രട്ടറി, ജനസംഘം മണ്ഡലം പ്രധാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പനന്തോടി ശാന്ത. മക്കൾ: ശ്രീജിത്ത് (ഏജീസ് ഓഫിസ്, തിരുവനന്തപുരം), ശ്രീജേഷ്, ശ്രീജ. മരുമക്കൾ: സത്യൻ, രജനി (അധ്യാപിക, ചോറോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ), ലെന. സഹോദരങ്ങൾ: രമണി, രാധ, പരേതരായ കെ.പി. ഭാസ്കരപ്പണിക്കർ, പത്മനാഭൻ, വിജയൻ, ലീല.