കല്ലമ്പലം: ചാത്തമ്പറ തോട്ടയ്ക്കാട് പെരിയമന വാദ്ധ്യാന്‍ ദേവകി ഭവനില്‍ ഇ. വിഷ്ണു നമ്പൂതിരി (63) നിര്യാതനായി. കൊടുവഴന്നൂര്‍ തിരുപണ്ടാരത്തില് മുടിപ്പുര ദേവി ക്ഷേത്ര തന്ത്രിയാണ്. ചാവര്‍കോട് തൃക്കുന്നത്തുകാവ് ഇണ്ടിളയപ്പന് ക്ഷേത്രം, ചാത്തമ്പറ ശ്രീഭദ്രകാളി ക്ഷേത്രം, പുലിക്കോട്ടുകോണം ശ്രീഭദ്രകാളി ക്ഷേത്രം, കോട്ടുവിളാകം മാടന്‍കാവ് ദേവി ക്ഷേത്രം എന്നിവിടങ്ങളില്‍ മേല്‍ശാന്തിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സി.കെ. പ്രേമകുമാരി (അംഗന്‍വാടി വര്‍ക്കര്‍, തോട്ടക്കാട് കാഞ്ഞിലില്‍ ശ്രീകൃഷ്ണപുരം അംഗന്‍വാടി). മക്കള്‍: ദേവിക വിഷ്ണു (ഓട്ടന്തുള്ളല് കലാകാരി), ദ്രൗപ വിഷ്ണു (വിദ്യാർഥിനി). മരുമകന്: മരങ്ങാട്ടില്ലം സുബ്രഹ്മണ്യന് നമ്പൂതിരി (ക്ഷേത്ര തന്ത്രി).