വെഞ്ഞാറമൂട്: തബല വാദകന്‍ മുദാക്കല്‍ കെ.എ. ഹരിലാല്‍ (57) നിര്യാതനായി. തരംഗിണി, വെഞ്ഞാറമൂട് ജീവകല, ആലുന്തറ രംഗപ്രഭാത് എന്നിവിടങ്ങളില്‍ തബല അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുദാക്കല്‍ തിരുവാലപ്പുറം ക്ഷേത്ര പ്രസിഡന്റായി പ്രവര്‍ത്തിക്കുകയായിരുന്നു. ഭാര്യ: ബീന (അധ്യാപിക, ആറ്റിങ്ങല്‍ ടൗണ്‍ യു.പി.എസ്). മക്കള്‍: അഭിരാം (യൂറോപ്പ്), ആവണി (ആയുർവേദ മെഡിക്കല്‍ വിദ്യാർഥിനി).