പുൽപറ്റ: നാഗേരി ഇല്ലത്ത് എൻ.സി.വി. നമ്പൂതിരിയുടെ (കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി) ഭാര്യ ദേവകി അന്തർജനം (80) നിര്യാതയായി. ഓമശ്ശേരി മുതുമന കുടുംബാംഗമാണ്. മക്കൾ: വിഷ്ണു പ്രസാദ്, ശ്രീനാഥ്, ലത, അജിത, സവിത. മരുമക്കൾ: നടുവിലേടം ജനാർദനൻ നമ്പൂതിരി, ചേന്നാസ് പരമേശ്വരൻ ഭട്ടതിരി, ആലമ്പിള്ളി കൃഷ്ണൻ നമ്പൂതിരി, ബിന്ദു, ലക്ഷ്മി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് നാഗേരി ഇല്ലത്ത്.