നിലമ്പൂർ: മമ്പാട് ടാണയിൽ സ്വകാര്യ ബസ് ഇടിച്ച് കാൽനടക്കാരൻ മരിച്ചു. ടാണ സ്വദേശി നെടുമ്പള്ളിൽ മാത്യു (രാജു -70) ആണ് മരിച്ചത്. മഞ്ചേരിയിൽനിന്ന് നിലമ്പൂരിലേക്ക് വരുകയായിരുന്ന അസ്മാസ് ബസാണ് തട്ടിയത്. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകീട്ടോടെ മരിച്ചു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് സെന്റ് ജോസഫ്സ് മലങ്കര കത്തോലിക്ക ചർച്ച് ജോസ്ഗിരി. ഭാര്യ: ചിന്നമ്മ. മകൾ: ലിന്റു മാത്യൂ. മരുമകൻ: മത്തായിക്കുട്ടി.