തിരൂരങ്ങാടി: വെന്നിയൂര്‍ നെല്ലിക്കച്ചെന മേലറക്കല്‍ അബ്ദുല്‍ സത്താര്‍ (60) നിര്യാതനായി. തിരൂരങ്ങാടി നിയോജക മണ്ഡലം വൈറ്റ്ഗാര്‍ഡ് വൈസ് ക്യാപ്റ്റനായിരുന്നു. തിരൂരങ്ങാടി പഞ്ചായത്ത് ക്യാപ്റ്റനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: മാറിയാമു. മക്കള്‍: ഷബീല, അബ്ദുറഹ്മാന്, വഹീദ, തെസ്നി. മരുമക്കള്‍: ശരീഫ് വടക്കയില്‍ (യൂത്ത് ലീഗ് ജില്ല സെക്രട്ടറി), കെ.വി. ഫാരിസ്, ശിഫ ചെറുമുക്ക്.