കൊയിലാണ്ടി: കോഴിക്കോട് ഈസ്റ്റ്ഹിൽ എടക്കാട് പിഷാരികാവ് ക്ഷേത്രത്തിനു സമീപം ദേവയാനം വീട്ടിൽ മാരാമുറ്റം തെരു ഗായത്രിയിൽ വി.എം. പത്മനാഭൻ (76) നിര്യാതനായി. റിട്ട. കെ.എസ്.ഇ.ബി സൂപ്രണ്ടാണ്. വെളിയണ്ണൂർ തെരുവിലെ വലിയെടുത്ത് മീത്തൽ കണ്ണന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: അംബിക (റിട്ട. ഹാൻടെക്സ്). മക്കൾ: അനൂപ് (യു.എസ്.എ), അനീഷ് (ബംഗളൂരു ഐ.ടി വിഭാഗം), അരുൺ (ടൂൾ ഡിസൈനർ). മരുമക്കൾ: നീതി, ധന്യ (ഐ.ടി ബംഗളൂരു), ശ്രുതി (കനറാ ബാങ്ക്, ചാലപ്പുറം). സഹോദരങ്ങൾ: രാജൻ (റിട്ട. കെ.എസ്.ഇ.ബി മഞ്ചേരി), ഉഷ (മണിയൂർ), നളിനി (നടുവണ്ണൂർ), പരേതരായ ദേവി, രാധ, വിജയൻ. സംസ്കാരം 22ന് രാവിലെ 8.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.