നരിക്കുനി: പ്രമുഖ കോൺഗ്രസ് നേതാവും നന്മണ്ട കോഓപറേറ്റിവ് ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവും വേങ്ങേരി എ.യു.പി സ്കൂൾ റിട്ട. അധ്യാപകനുമായ നെല്യേരി ഗംഗാധരൻ (83) നിര്യാതനായി. ഭാര്യ: പ്രകാശിനി. മക്കൾ: സതീഷ് കുമാർ (ഹെഡ്മാസ്റ്റർ, പുത്തൂർ എ.യു.പി സ്കൂൾ, പാവങ്ങാട്), സജിതകുമാരി (മക്കട എൽ.പി സ്കൂൾ, കക്കോടി), സുധീഷ് കുമാർ (ബ്രാഞ്ച് മാനേജർ, നന്മണ്ട കോഓപറേറ്റിവ് ബാങ്ക്). മരുമക്കൾ: പുരുഷോത്തമൻ (കെ.എസ്.ആർ.ടി.സി ആർ.ഡബ്ല്യു കോഴിക്കോട്), വിനീത (ജി.എം.യു.പി സ്കൂൾ, പൂനൂർ), അനുഷ (അക്ഷയ കേന്ദ്രം നരിക്കുനി). സഹോദരങ്ങൾ: വാസു, ഗോപാലൻ (ഇരുവരും റിട്ട. അധ്യാപകർ), കൗസു, പരേതരായ രാഘവൻ, മാധവി.