തിരുവള്ളൂർ: തിരുവള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെന്റർ റിട്ട. ഫാർമസിസ്റ്റ് ആച്ചേരി രാഘവൻ നായർ (86) നിര്യാതനായി. കെ.എസ്.സ്.പി.യു തിരുവള്ളൂർ യൂനിറ്റ് മുൻ സെക്രട്ടറി, പെൻഷനേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി തോടന്നൂർ മുൻ പ്രസിഡന്റ് എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: മീനാക്ഷിയമ്മ. മക്കൾ: ശരത് കുമാർ (ഫാർമസിസ്റ്റ്), സീനാ ബായി, സിന്ധു. മരുമക്കൾ: പ്രകാശൻ (കരുമല), ചന്ദ്രൻ വളയം (കേരള ഗ്രാമീൺ ബാങ്ക്, വിലങ്ങാട്), സുജ (കായണ്ണ). സഹോദരങ്ങൾ: സുശീല (മാഹി), ജാനു (കടമേരി), പാർവതി (കൊയിലാണ്ടി), ശാരദ (പുത്തൂർ), ബാലകൃഷ്ണൻ (റിട്ട. സി.ആർ.പി.എഫ്), വിശാലാക്ഷി (കീഴൽ).