വടകര: ചോറോട് ഈസ്റ്റ് മാങ്ങോട്ട്പാറയിലെ കിഴക്കെ രയരോത്ത് നാണു (67) നിര്യാതനായി. ചോറോട് ഓട്ടുകമ്പനി മുൻ ഭരണസമിതി അംഗവും എസ്.എൻ.ഡി.പി യൂനിയൻ ചോറോട് ഈസ്റ്റ് മുൻ ശാഖ സെക്രട്ടറിയുമായിരുന്നു. ഭാര്യ: ബബിത. മക്കൾ: നിധിൻ (സെയിൽസ് ഇന്ത്യ ഗേറ്റ്), ശ്രീജിൻ (ഖത്തർ). മരുമക്കൾ: ദൃശ്യ (ചെമ്മരത്തൂർ), വർഷ (വൈക്കിലശ്ശേരി). സഹോദരങ്ങൾ: മാത, കുഞ്ഞിക്കണ്ണൻ, പരേതരായ മാധവി, കമല.