പാറശ്ശാല: മുളക്കുഴ ചര്‍ച്ച് ഗോഡ് മുന്‍ സംസ്ഥാന ഓവര്‍സിയര്‍ കെ.സി. ജോണ്‍ (74) നിര്യാതനായി. 1949ൽ മുളക്കുഴ കെ.കെ. ചാക്കോയുടെയും രാകേലമ്മ ചാക്കോയുടെയും മകനായാണ് ജനനം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും വൈദിക പഠനത്തിലും മാസ്റ്റര്‍ ബിരുദം നേടിയ ഇദ്ദേഹം വൈദിക അധ്യാപകനായും സഭയുടെ വിദ്യാഭ്യാസ ഡയറക്ടറായും പ്രവര്‍ത്തിച്ചു. 2002 മുതല്‍ സഭയുടെ സംസ്ഥാന ഓവര്‍സിയറായി നിയമിതനായി. ചര്‍ച്ച് ഓഫ് ഗോഡിന്റെ ദേശീയ പ്രതിനിധിയുമായിരുന്നു.
ഭാര്യ: തിരുവല്ല മഠത്തില്‍ പറമ്പില്‍ ഗിഫ്റ്റി ജോണ്‍. മക്കള്‍: സാമുവേല്‍ (ന്യൂസ് ലാന്‍ഡ്), സ്നേഹ (യു.എസ്.എ), സ്മിത (കൊച്ചി). മരുമക്കള്‍: ജിക്കു (ന്യൂസ് ലാന്‍ഡ്), ജെയിംസ് (യു.എസ്.എ), സജു (ആസ്ട്രേലിയ), ജോണ്‍ ഐസക് (കൊച്ചി).
സംസ്കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതല്‍ സഭ ആസ്ഥാനമായ മുളക്കുഴ സിയോണ്‍ കുന്നില്‍ പൊതുദര്‍ശനത്തിനുശേഷം സഭാ സെമിത്തേരിയില്‍ നടക്കും.