പത്തനാപുരം: ഗാന്ധിഭവന് അന്തേവാസി എ. സുകുമാരന്‍ (78) നിര്യാതനായി. കോഴിക്കോട് വടകര സ്വദേശിയായ സുകുമാരന്‍ എട്ട് വര്‍ഷം മുമ്പ് പത്തനാപുരത്ത് എത്തുകയും അലഞ്ഞുതിരിഞ്ഞു നടക്കുന്നത് ശ്രദ്ധയിൽപെട്ട പത്തനാപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ശിപാര്‍ശയില്‍ ഗാന്ധിഭവന് ഏറ്റെടുക്കുകയുമായിരുന്നു. മൃതശരീരം ഗാന്ധിഭവന് മോര്‍ച്ചറിയില്‍. ഇദ്ദേഹത്തെ അറിയാവുന്നവര്‍ ഗാന്ധിഭവനുമായി ബന്ധപ്പെടുക. ഫോണ്‍: 9605047000.