മാനന്തവാടി: ബസ് സ്റ്റാൻഡിനു സമീപം താമസിക്കുന്ന പുത്തൻപുരയിൽ കെ.എം. ലീല (77) നിര്യാതയായി. മാനന്തവാടിയിലെ ആദ്യകാല ഫോട്ടോഗ്രാഫറും ബിന്ദു സ്റ്റുഡിയോ ഉടമയുമായിരുന്ന പരേതനായ പി.എൻ. തങ്കപ്പന്റെ ഭാര്യയാണ്. മക്കൾ: ബിന്ദു, ബിജു, ബിബിൻ. മരുമക്കൾ: പുരുഷു, നന്ദിനി, ശ്രീഷ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.