പന്തീരാങ്കാവ്: കക്കാട്ട് താമസിക്കുന്ന പാറപ്പുറത്ത് മേത്തൽ പി.എം. പ്രഭാകരൻ (77) നിര്യാതനായി. പന്തീരാങ്കാവ് യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ഒളവണ്ണ പഞ്ചായത്ത് അംഗം, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം, സി.പി.എം പന്തീരാങ്കാവ് ലോക്കൽ കമ്മിറ്റി അംഗം, കേരള സർവിസ് പെൻഷനേഴ്സ് യൂനിയൻ ബ്ലോക്ക് പ്രസിഡന്റ്, ജ്യോതി ക്ലബ് മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നളിനി. മക്കൾ: ദീപ്തി (യു.എസ്.എ), ദിവ്യ. മരുമക്കൾ: അശ്വിൻ രാജ് (യു.എസ്.എ), അശ്വിൻ (യു.എസ്.എ). സഹോദരങ്ങൾ: സഹദേവൻ, മുരളീധരൻ, സുരേഷ് ബാബു, സത്യഭാമ, നിർമല. സംസ്കാരം 28ന് ഉച്ചക്ക് രണ്ടിന് മാനാരി ശ്മശാനത്തിൽ.