അത്തോളി: കിഴക്കെ കാപ്പിൽ പരേതനായ കുട്ടിപ്പെരവന്റെ മകൻ ശ്രീധരൻ (83) നിര്യാതനായി. ഇന്ത്യൻ ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് റിട്ട. സൂപ്രണ്ട് എൻജിനീയറായിരുന്നു. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി അത്തോളി യൂനിറ്റ് മുൻ ചെയർമാൻ, അത്തോളിക്കാവ് ശിവക്ഷേത്രം മുൻ പ്രസിഡന്റ്, ശ്രീനാരായണ എജുക്കേഷൻ സെന്റർ സീനിയർ പേട്രൻ മെംബർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: രാധ മാട്ടട. മക്കൾ: ബിന്ദു, ദീപിക (കണ്ണൂർ എൻജിനീയറിങ് കോളജ് അസി. പ്രഫസർ), അജയ്കുമാർ (എൻജിനീയർ യു.എസ്.എ). മരുമക്കൾ: മനോജ് ബംഗളൂരു (ജെ.ജി.എം എയർ ട്രാഫിക് മാനേജ്മെന്റ്, എയർപോട്സ് അതോറിറ്റി ഓഫ് ഇന്ത്യ), രാജീവ് മാഹി (ചാർട്ടേർട് അക്കൗണ്ടന്റ്), ലിന (യു.എസ്.എ). സഹോദരങ്ങൾ: ശാരദ, തിരുമാലക്കുട്ടി, പുരുഷോത്തമൻ, സോമനാഥൻ, പരേതരായ ജാനു, ഭാസ്കരൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.