കോഴിക്കോട്: ദേശാഭിമാനി കോഴിക്കോട് യൂനിറ്റിലെ ചീഫ് ഇ.കെ.ബി ഓപറേറ്റർ വള്ളിക്കുന്ന് ഒലിപ്രം കാഞ്ഞിരപ്പൊറ്റ തേറാണി കണ്ണച്ചംതൊടി കെ. ബൈജുനാഥ് (52) നിര്യാതനായി. ഞായറാഴ്ച വൈകീട്ട് നാലരയോടെ ഒലിപ്രത്ത് ഓണാഘോഷപരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കോട്ടക്കടവ് ടി.എം.എച്ച് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 1999ൽ കോഴിക്കോട് യൂനിറ്റിലാണ് ജോലിയിൽ പ്രവേശിച്ചത്. തിരുവനന്തപുരം, തൃശൂർ യൂനിറ്റുകളിൽ ജോലിചെയ്തു. പിതാവ്: ദേശാഭിമാനി ചീഫ് ഇ.കെ.ബി ഓപറേറ്ററായിരുന്ന പരേതനായ തേറാണി കണ്ണച്ചംതൊടി വാസുദേവൻ. മാതാവ്: ശോഭന. ഭാര്യ: സിന്ധു (വള്ളിക്കുന്ന് പഞ്ചായത്ത് അംഗം). മകൾ: അമേയ ബൈജുനാഥ്. സഹോദരൻ: പരേതനായ ഷൈജു.