കൊയിലാണ്ടി: ബാറിലെ പ്രഗല്ഭ സിവിൽ അഭിഭാഷകനായിരുന്ന കെ.എൻ. ബാലസുബ്രഹ്മണ്യൻ (89) നിര്യാതനായി. പിതാവ് കെ.ആർ. നാരായണ അയ്യരുടെ കീഴിൽ 1957ൽ പ്രാക്ടിസ് ആരംഭിച്ച അദ്ദേഹം 60 വർഷം അഭിഭാഷകവൃത്തി പൂർത്തിയാക്കി. കൊയിലാണ്ടി റെയിൽവേ യൂസേഴ്സ് അസോസിയേഷന്റെയും ടെലിഫോൺ യൂസേഴ്സ് അസോസിയേഷന്റെയും സ്ഥാപക പ്രസിഡന്റായിരുന്നു. ശ്രീ നിത്യാനന്ദ ആശ്രമം ട്രസ്റ്റി, കോതമംഗലം പുവർ പീപ്ൾസ് എയ്ഡ് സൊസൈറ്റി പ്രസിഡന്റ്, കൊയിലാണ്ടി ബാർ അസോസിയേഷൻ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പരേതയായ എം.പി. വിജയലക്ഷ്മി. മക്കൾ: കെ.ബി. ശ്യാമള (ബംഗളൂരു), അഡ്വ. കെ.ബി. ജയകുമാർ (കൊയിലാണ്ടി), കെ.ബി. പരമേശ്വരൻ (ചാർട്ടേഡ് അക്കൗണ്ടന്റ്, ബംഗളൂരു). മരുമക്കൾ: വി. ചിദംബരം, എസ്. മഹാലക്ഷ്മി, കെ.ആർ. ഭുവനേശ്വരി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11നുശേഷം പുതിയപാലം ബ്രാഹ്മണ ശ്മശാനത്തിൽ.