പുതുപ്പാടി: പൗരപ്രമുഖനും ഒടുങ്ങാക്കാട് മഹല്ല് കമ്മറ്റി പ്രസിഡന്റും പുതുപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ പ്രസിഡന്റും വലിയപാറ എൽ.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്ററുമായ ഒടുങ്ങാക്കാട്ടിൽ ഒ.കെ ഹംസ മാസ്റ്റർ (73) നിര്യാതനായി. ഒടുങ്ങാക്കാട് മഖാം ഭാരവാഹി എന്ന നിലയിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചിരുന്നു. മക്കൾ: ഒ.കെ ഷാജഹാൻ, ഒ.കെ. ഷമീറ. മരുമക്കൾ: എം.എ ഗഫൂർ (പ്രസിഡന്റ്, കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ്), ജസ്ല പരപ്പൻ പൊയിൽ. സഹോദരങ്ങൾ: കുഞ്ഞായിശ മാനിപുരം. പരേതരായ കുഞ്ഞിക്കുട്ടിയാലി, സെയ്ത്, അബ്ദുറഹിമാൻ.