നടുവണ്ണൂർ: തിരുവോട് മടത്തുംപറമ്പത്ത് കുഞ്ഞിക്കദീശ (75) നിര്യാതയായി. ഭർത്താവ്: അസ്സന്‍കുട്ടി ഹാജി. മലബാര്‍ ഗോള്‍ഡ് കോർപറേറ്റ് ഹെഡ് (എച്ച്.ആർ) അഹമ്മദ് ബഷീറിന്റെ മാതാവും മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദിന്റെ സഹോദരിയുമാണ്. മറ്റു മക്കള്‍: ആയിശു, ഷെറീന. മരുമക്കള്‍: ഇമ്പിച്ചിമൊയ്തി, അബ്ദുല്‍ മജീദ്, സൗദ. മറ്റു സഹോദരങ്ങള്‍: മറിയം (മരുതിയാട്ട്), ബീവി (മോഴങ്ങല്), കുഞ്ഞായിശ (അത്തിക്കോട്ട്), പരേതയായ കുഞ്ഞിപ്പാത്തുമ്മ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് പാലോളി ജുമാമസ്ജിദ് ഖബർസ്ഥാനില്‍.