തിരുവനന്തപുരം: വഴുതക്കാട് പാലോട്ടുകോണം റോഡ് ശ്രീരഞ്ജിനിയിൽ (പി.ആർ.എ -150) പി.കെ. കരുണാകരൻ നായർ (88-റിട്ട. ലൈബ്രേറിയൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, കേരള യൂനിവേഴ്സിറ്റി) നിര്യാതനായി. ഭാര്യ: സുകുമാരിയമ്മ. മക്കൾ: സുമിത്ര (തിരുവിതാംകൂർ സഹകരണ സംഘം), വിപിൻ (അലിയാൻസ് ടെക്നോപാർക്ക്). മരുമക്കൾ: രാമചന്ദ്രൻ (ബിസിനസ്), ശ്രീദേവി (പീപൽ ഗ്രോവ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.