നടുവണ്ണൂർ: റിട്ട. ഗ്രാമീണ ബാങ്ക് മാനേജർ പുളിഞ്ഞോളി പി.ടി. ചന്ദ്രൻ (69) നിര്യാതനായി. ഭാര്യ: രജനി (ഐ.സി.ഡി.എസ് സൂപ്പർവൈസർ കുന്നുമ്മൽ). മക്കൾ: ആർദ്ര (യു.എസ്.എ), ആദർശ്. മരുമകൻ: ബിനീഷ്കുമാർ (യു.എസ്.എ). സഹോദരങ്ങൾ: ഗംഗാധരൻ, വത്സല, കമല, പരേതനായ സത്യൻ. സംസ്കാരം ഞായറാഴ്ച രാത്രി 8.30ന് വീട്ടുവളപ്പിൽ.