കുന്ദമംഗലം: ആദ്യകാല പത്ര ഏജന്റും റിപ്പോർട്ടറും കുന്ദമംഗലത്തെ കച്ചവടക്കാരനുമായിരുന്ന മുപ്രക്കുന്ന് എം.കെ. വേലായുധൻ (90) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: പരേതയായ ജലജാമണി, സർവദമനൻ കുന്ദമംഗലം (തലക്കെട്ട് മാസിക മാനേജിങ് എഡിറ്റർ), കലാവതി (ഹെൽത്ത് കെയർ), ഉദയകുമാർ (സദയം ചാരിറ്റബിൾ ട്രസ്റ്റ് ജന. സെക്രട്ടറി), എം.കെ. രമേഷ് കുമാർ (സീനിയർ സബ് എഡിറ്റർ, ജന്മഭൂമി ദിനപത്രം, ചെയർമാൻ സദയം ചാരിറ്റബിൾ ട്രസ്റ്റ്). മരുമക്കൾ: സജീവ് (മൂവാറ്റുപുഴ മുനിസിപ്പാലിറ്റി), ബിന്ദു, പവിത്രൻ (കരുവൻപൊയിൽ), റെയ്ച്ചൽ, രേഖ പി. ആനന്ദ് (അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ, ചേളന്നൂർ). സഹോദരങ്ങൾ: പരേതരായ മാളു, കല്യണി, അമ്മു, ജാനകി, ഗോപാലൻ.