കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽനിന്നും ഡെപ്യൂട്ടി സ്റ്റേഷൻ സൂപ്രണ്ട് ആയി വിരമിച്ച പെരുമ്പിലാവിൽ ഹരിനാരായണ മേനോൻ (95) പന്നിയങ്കരയിലെ പാർവതിപുരം റോഡിലുള്ള വസതിയിൽ നിര്യാതനായി. ഭാര്യ: പരേതയായ ചേലനാട്ട് പത്മിനി. മക്കൾ: കൃഷ്ണദാസ് (റിട്ട. ഐ.ഡി.ബി.ഐ ബാങ്ക്), നിർമല. മരുമക്കൾ: കെ.എസ്. മേനോൻ (മുംബൈ), വരലക്ഷ്മി. സംസ്കാരം മാനരി ശ്മശാനത്തിൽ തിങ്കളാഴ്ച ഉച്ച 12ന്.