വെള്ളറട: ചലച്ചിത്ര നിര്‍മാതാവും വെള്ളറട വി.പി.എം. എച്ച്.എസ്.എസ്. മാനേജറുമായ കുടപ്പനക്കുന്ന് ദേവീക്ഷേത്രത്തിനു സമീപം മഹിമയില്‍ കെ.എസ്. ബൈജു പണിക്കര്‍ (59) നിര്യാതനായി.1987ല്‍ വി.ആര്. ഗോപിനാഥ് സംവിധാനം ചെയ്ത ‘ഒരു മെയ്മാസ പുലരിയില്‍’ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളാണ്. കേരള പ്രൈവറ്റ് സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റും തിരുവനന്തപുരം ജില്ല പ്രസിഡന്റുമാണ്. വെള്ളറട ശ്രീഭവനില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുശീലന്റെ മകനാണ്. ഭാര്യ: ബിന്ദു (സീനിയര്‍ അക്കൗണ്ടന്റ് സബ്ട്രഷറി വെള്ളയമ്പലം) മക്കള്‍: ജഗന് ബി. പണിക്കര്‍ (ബംഗളൂരു), അനാമിക ബി. പണിക്കര്‍ (കാനഡ). സഹോദരങ്ങള്‍: സാബു പണിക്കര്‍ (കോണ്‍ഗ്രസ് വെള്ളറട ബ്ലോക്ക് ജനറല്‍ സെക്രട്ടറി), പ്രഭു പണിക്കര്‍ (ദുബൈ). ഭൗതികശരീരം ചൊവ്വാഴ്ച രാവിലെ വെള്ളറടയിലെ കുടുംബവീട്ടിലും 10 മുതല്‍ വി.പി.എം.എച്ച്.എസ്.എസിലും പൊതുദര്‍ശനത്തിനുവെക്കും. സംസ്കാരം ഉച്ചക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തില്‍.