കൂടരഞ്ഞി: കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോസഫ് ഇലഞ്ഞിക്കൽ (തങ്കച്ചൻ-69) നിര്യാതനായി. ഭാര്യ: ഡാലി തങ്കച്ചൻ (പുതുപ്പാടി അടിയായിപ്പിള്ളി കുടുംബാംഗം). മക്കൾ: സൗമ്യ (ഖത്തർ), സൗബിൻ (ഖത്തർ), ക്ലിന്റ് (കാനഡ). മരുമക്കൾ: ബോണി (ഖത്തർ), ധന്യ (ഖത്തർ), സിബി സൈമൺ (കാനഡ). കോഴിക്കോട് ഡി.സി.സി അംഗം, സേവാദൾ ജില്ല ചെയർമാൻ, കൂടരഞ്ഞി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, തിരുവമ്പാടി മലനാട് മാർക്കറ്റിങ് സൊസൈറ്റി ഡയറക്ടർ തുടങ്ങി വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട്.