നെടുമങ്ങാട്: മലയാളം ഭാഷ പണ്ഡിതനായിരുന്ന ആനാട് ചുള്ളിമാനൂർ ചെറുവേലിയിൽ ഭാസ്ക്കരൻപിള്ള (94) നിര്യാതനായി. ആനാട് ശ്രീ നാരായണ വിലാസം ഹയർ സെക്കൻഡറി സ്ക്കൂളിലെ മുൻ അധ്യാപകനായിരുന്നു. ഭാര്യ: പരേതനായ ഹൈമാവതിഅമ്മ. മക്കൾ: സത്യഭാമ, സതികുമാരി, സജിതകുമാരി, രാധാകൃഷ്ണൻ. മരുമക്കൾ: രാജേന്ദ്രൻനായർ, വിജയകുമാരൻ നായർ, ഗോപാലകൃഷ്ണൻ, ശുഭ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.