കോഴിക്കോട്: ചലച്ചിത്ര നടൻ ചേവായൂർ അമ്പാടിയിൽ സതീഷ് നായർ (സതീഷ് അമ്പാടി-58) നിര്യാതനായി. അച്ഛൻ പരേതനായ നാരായണൻ നായർ, അമ്മ കമലമ്മ. ഭാര്യ രേണു എസ്. നായർ. മക്കൾ: നിഖിൽ, നിതിൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് പുതിയപാലം ശ്മശാനത്തിൽ നടക്കും. ഹലോ ദുബായിക്കാരൻ, സൗദി വെള്ളക്ക തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചു. മലയാളം സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ മാക്ടയുടെ ഷോർട്ഫിലിം മത്സരത്തിൽ കാക്ക എന്ന ഹ്രസ്വചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം നേടി. ഫസ്റ്റ് ക്ലാപ് നിർമിച്ച് നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ നേടിയ ‘പുള്ള്’ സിനിമയിൽ സതീഷ് ശ്രദ്ധേയമായ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.