തിരുവമ്പാടി: പുല്ലൂരാംപാറ താന്നിപ്പൊതിയിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (93) നിര്യാതയായി. സംസ്കാരം ബുധൻ ഉച്ചക്ക് മൂന്നിന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ. കോട്ടയം തീക്കോയി വയലിൽ കുടുംബാംഗമാണ്. മക്കൾ: റ്റി.ജെ. സണ്ണി (റിട്ട. ഹെഡ് മാസ്റ്റർ എസ്.എച്ച്.യു.പി.എസ് -തിരുവമ്പാടി), ലിസി, ടോമി ജോസഫ് (സീനിയർ മാനേജർ മിൽമ കൊച്ചി).
മരുമക്കൾ: മോളി മന്തക്കോലിൽ (നിലമ്പൂർ), ജോസ് വാളിപ്ലാക്കൽ (കോഴിക്കോട്), ട്രെയ്സ്മോൾ അറക്കൽ (നിലമ്പൂർ).