മേപ്പയ്യൂർ: റിട്ട. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ജീവനക്കാരൻ മലയന്റെകണ്ടി എം.ടി. കണാരൻ (76) നിര്യാതനായി. പ്രശസ്ത വാദ്യകലാകാരനായിരുന്നു. 1973ൽ എൻ.ജി.ഒ അധ്യാപക സമരത്തിൽ പങ്കെടുത്ത് ജോലിയിൽനിന്ന് പിരിച്ചുവിട്ട ഇദ്ദേഹത്തെ 1980ലെ നായനാർ സർക്കാർ സർവിസിൽ തിരിച്ചെടുത്തു. ഭാര്യ: നാണി. മക്കൾ: ലിനീഷ്, പ്രജീഷ്, പരേതനായ ഗായകൻ രജീഷ് അമ്മാറത്ത്. മരുമക്കൾ: വല്ലിജ (വിയ്യൂർ), സുകന്യ (പാതിരിപ്പറ്റ), ജയലക്ഷ്മി. സഹോദരങ്ങൾ: കേളു പണിക്കർ, എം.കെ. കുഞ്ഞിരാമൻ (റിട്ട. കെ.എസ്.ആർ.ടി.സി).