തിരൂരങ്ങാടി: ദേശീയപാതയിൽ വലിയപറമ്പ് അരീതോടിനു സമീപം കെ.എസ്.ആർ.ടി.സി ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ഒളകര കൊല്ലംചിന ചുള്ളിയാലപുറായ സ്വദേശി സുബ്രഹ്മണ്യൻ (67) ആണ് മരിച്ചത്. ദേശീയപാത അടിപ്പാതയിൽനിന്ന് സ്കൂട്ടറിൽ പുകയൂർ ഭാഗത്തേക്ക് കടക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: സുബീഷ്, സുജിത. മരുമക്കൾ: ശ്രീകാന്ത് കൂരിയാട്, ഷിഷിത. സംസ്കാരം ഇന്ന് വൈകീട്ട് വീട്ടുവളപ്പിൽ.