കിളിമാനൂർ: സി.പി.എം കിളിമാനൂർ ഏരിയ കമ്മിറ്റി അംഗം, ദീർഘകാലം നഗരൂർ ലോക്കൽ സെക്രട്ടറി, ഗ്രന്ഥശാല പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ച റിട്ട. പ്രഥമാധ്യാപകൻ നഗരൂർ വിളയിൽ വീട്ടിൽ കെ. സുകുമാരൻ (86) നിര്യാതനായി. ഭാര്യ: എസ്. വസന്ത. മക്കൾ: നൂതൻ (അധ്യാപിക, വി.എസ്.എൽ പി.എസ് തേക്കിൻകാട്), ഷൈബ. മരുമക്കൾ: അശോക് കുമാർ (റിട്ട: സബ് ഇൻസ്പെക്ടർ), എ. അനിൽ കുമാർ (ദുബൈ). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.