തിരുവനന്തപുരം: മുഖ്യവിവരാവകാശ കമീഷണറും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വിശ്വാസ് മേത്തയുടെ പിതാവ് രാജസ്ഥാൻ ദും ഗർപൂരിലെ ഡോ. പ്രീതം കുമാർ മേത്ത (83) തിരുവനന്തപുരത്ത് നിര്യാതനായി. സംസ്കാരം ഞായറാഴ്ച പകൽ 11ന് തൈക്കാട് ശാന്തികവാടത്തിൽ. ചണ്ഡിഗഢിലെ പഞ്ചാബ് യൂനിവേഴ്സിറ്റിയിലെ റിട്ട. ജിയോളജി പ്രഫസറാണ്. ഇംഗ്ലണ്ടും ജർമനിയിലെ വിഖ്യാതമായ വോൺ ഹംബ് ഡൽറ്റും ശാസ്ത്ര പ്രതിഭകൾക്കുള്ള പോസ്റ്റ് ഡോക്ടറൽ ബിരുദം നൽകി ആദരിച്ചിട്ടുണ്ട്. പരേതയായ സവിത മേത്തയാണ് ഭാര്യ. മക്കൾ: സ്മൃതി, പ്രീതി. മരുമക്കൾ: മേത്ത, പ്രദീപ് ദീക്ഷിത്.