തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും പൊന്നാങ്കയത്തെ ആദ്യകാല സി.പി.എം നേതാവുമായ ചൂരക്കുഴിയിൽ സി.എസ്. ഗോപാലൻ (81) നിര്യാതനായി. പൊന്നാങ്കയം ശ്രീനാരായണ മിഷൻ എ.എൽ.പി സ്കൂൾ മാനേജർ, പൊന്നാങ്കയം എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: പരേതയായ സാവിത്രി പൊന്നാങ്കയം (കല്ലുപുരക്കൽ കുടുംബാംഗം). മക്കൾ: രാജേന്ദ്രൻ (ഐ.എസ്.ആർ.ഒ-തിരുവനന്തപുരം), ഇന്ദിര സോമൻ (ആർ.ഡി ഏജന്റ് തിരുവമ്പാടി പോസ്റ്റ് ഓഫിസ്), സലീജ സുധാകരൻ (പി.എച്ച്.സി-കൂടരഞ്ഞി), ഷാജി (ലാംഡ എൻജിനീയറിങ് -തിരുവമ്പാടി). മരുമക്കൾ: അജിത (തിരുവനന്തപുരം), സോമൻ നെല്ലിപ്പൊയിൽ (തമ്പലമണ്ണ), സുധാകരൻ എടക്കോട്ടുപറമ്പിൽ - മുത്തേരി (എച്ച്.എം.ജി.എൽ.പി.എസ്-പാലപ്പറ്റ), മഞ്ജു (നിലമ്പൂർ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.